Categories: latest news

ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി സാമന്തയും പ്രഭാസും

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ, നായക താരങ്ങളുടെ പട്ടിക പുറത്തുവന്നു. ഒക്ടോബര്‍ മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ നായികമാരില്‍ സാമന്തയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഓര്‍മാക്‌സാണ് ഈ ഒരു പട്ടിക പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും സാമന്ത തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. ഈ സ്ഥാനം ഇപ്പോഴും സാമന്ത തുടരുകയാണ്.

ഈ പട്ടികയില്‍ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന നയന്‍താര ഈ മാസം മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെ തൃഷയുമുണ്ട്. ശ്രദ്ധ കപൂര്‍, സായി പല്ലവി എന്നാവരാണ് ഇവര്‍ക്ക് പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ രശ്മിക മന്ദാന, കരിഷ്മ കപൂര്‍ എന്നിവര്‍ 9,10 സ്ഥാനങ്ങളിലും എത്തി.

ജനപ്രീതി നേടിയ നടന്മാരുടെ പട്ടികയില്‍ ഹോളിവുഡ് നടന്മാരെ എല്ലാം പിന്നിലാക്കി തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വിജയിയാണ് ഈ പട്ടികള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനാണ് മൂന്നാം സ്ഥാനത്ത്.

ഇവരെ കൂടാതെ ജൂനിയര്‍ എന്‍ടിആര്‍, അജിത് കുമാര്‍, അല്ലു അര്‍ജുന്‍, മഹേഷ് ബാബു, സൂര്യ, രാംചരന്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago