വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്കും അഭിനയിക്കാന്‍ അവസരം. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതുമുഖങ്ങള്‍ക്കും അവസരമുള്ളതായി അണിയറ പ്രവര്‍ത്തകര്‍ പരസ്യം നല്‍കിയിരിക്കുന്നത്.
പെരുന്നാള്‍ എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരുമെന്ന ടാഗ്‌ലൈന്‍ കൂടി നല്‍കിയിട്ടുണ്ട്. ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്
അഞ്ച് മുതല്‍ പ്രായം പതിനഞ്ച് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടാകും മാത്രമല്ല 20നും 35നും ഇടയിലുള്ളവര്‍ക്കും ചിത്രത്തില്‍ അവസരമുണ്ടാകും. നാല്‍പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കും ചിത്രത്തില്‍ അവസരം ഒരുങ്ങുകയാണ്.
താല്‍പര്യമുള്ള പുതുമുഖങ്ങള്‍ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോമന്‍സ് വിഡിയോയും നവംബര്‍ 11 നു മുന്നേ perunnalmovie@gmail.com എന്ന ഇമെയില്‍ ഐ ഡിയില്‍ അയക്കണം. ഇമ്മട്ടി കമ്പനിയും ജോളിവുഡ് മൂവീസുമാണ് ചിത്രത്തിന്റെ നിര്‍മാണം.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…