Categories: latest news

സൗബിനും നവ്യയും പ്രധാന വേഷത്തില്‍; പാതിരാത്രിയുടെ ചിത്രീകരണം പൂര്‍ത്തിയായി

സൗബിന്‍ ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍ എത്തുന്ന പാതിരാത്രി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോലീസുകാരുടെ കഥ പറയുന്ന ചിത്രം രതീന പിടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിനു ശേഷം രതീന സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് പാതിരാത്രി.

ഷാജി മാറാടിന്റെ തിരക്കഥയില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് ജേക്‌സ് ബിജോയ് , ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ , മേക്കപ്പ് ഷാജി പുല്‍പ്പള്ളി , കോസ്റ്റ്യൂം ലിജി പ്രേമന്‍ , സ്റ്റില്‍സ് നവീന്‍ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത് വേലായുധന്‍ .

രതീനയുടെ മമ്മൂട്ടി ചിത്രമായ പുഴു വലിയ പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പുഴു സോണി ലിവിലൂടെ ഒടിടിയായാണ് റിലീസായത്

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

46 minutes ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago