Categories: Gossips

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളല്ല, പക്ഷേ നയന്‍സിനെ സൂപ്പര്‍സ്റ്റാറെന്ന് വിളിക്കാം; പാര്‍വതിയുടേത് ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിശേഷിപ്പിച്ച നടി പാര്‍വതി തിരുവോത്തിനു ട്രോള്‍ മഴ. ധനുഷിനെതിരായ വിഷയത്തില്‍ നയന്‍താരയുടെ നിലപാടിനൊപ്പമാണ് തുടക്കം മുതല്‍ പാര്‍വതി. നയന്‍താരയെ പിന്തുണയ്ക്കാനുള്ള കാരണം വെളിപ്പെടുത്തുന്നതിനിടെയാണ് പാര്‍വതി ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ വിശേഷണം ഉപയോഗിച്ചത്. നേരത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനെതിരെ രംഗത്തെത്തിയ നടിയാണ് പാര്‍വതി.

‘ നയന്‍താരയ്ക്ക് പിന്തുണ നല്‍കി നിലപാടെടുക്കാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. നയന്‍താരയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഉടനെ തന്നെ അത് പങ്കുവയ്ക്കണമെന്നു തോന്നി. കാരണം, തനിയെ കരിയര്‍ ബില്‍ഡ് ചെയ്തുകൊണ്ടുവന്ന സെല്‍ഫ് മെയ്ഡ് വുമണ്‍ എന്നു പറയാന്‍ പറ്റുന്ന നയന്‍താരയ്ക്ക്, അല്ലെങ്കില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു പറയുന്ന നയന്‍താരയ്ക്ക് ഇങ്ങനെയൊരു മൂന്ന് പേജ് കത്ത് എഴുതേണ്ട അവസ്ഥ വരുന്നുണ്ടെങ്കില്‍ എനിക്ക് അത് മനസിലാകും. മൂന്നു പേജില്‍ അവര്‍ അനുഭവിച്ച കാര്യങ്ങള്‍ എഴുതേണ്ടി വന്നു. അപ്പോള്‍ എനിക്ക് പിന്തുണയ്ക്കണമെന്നു തോന്നി. അതൊരു യഥാര്‍ഥ പ്രശ്‌നമാണ്,’ എന്നാണ് പാര്‍വതി പറഞ്ഞത്.

സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് പ്രശ്‌നമാണെന്നു പറഞ്ഞ പാര്‍വതി എന്തിനാണ് ഇപ്പോള്‍ നയന്‍താരയ്ക്ക് ആ വിശേഷണം നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പണ്ട് സൂപ്പര്‍സ്റ്റാര്‍ഡത്തെ കുറിച്ച് പാര്‍വതി സംസാരിക്കുന്ന വീഡിയോയും ട്രോളന്‍മാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ‘ സൂപ്പര്‍താര പദവി ആര്‍ക്കും ഒന്നും നല്‍കുന്നില്ല. ആ വാക്കിന്റെ അര്‍ത്ഥം തന്നെ എനിക്ക് മനസിലായിട്ടില്ല. അതുകൊണ്ട് ആര്‍ക്കാണ് ഇവിടെ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുള്ളതെന്ന് അറിയില്ല. സ്വാധീനമാണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായവര്‍ ഇടുന്നതാണോ…എനിക്ക് അറിയില്ല.’ എന്നാണ് റെഡ് എഫ്എമ്മിനു നല്‍കിയ പഴയൊരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago