ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും ധനുഷും. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇവര്‍ രണ്ടുപേരും ഒരുമിച്ച് എത്തിയത്. എന്നാല്‍ ഇവിടെവച്ച് പരസ്പരം മുഖം നല്‍കാതെ ഇരിക്കുന്നതിന്റെ ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്
നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര ചടങ്ങിനെത്തിയത്.
നയന്‍താരയും വിഘ്‌നേഷും എത്തുമ്പോല്‍ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ധനുഷ് ഉണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന്റെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ മുന്‍നിരയില്‍ തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ നയന്‍താരയും ധനുഷും പരസ്പരം മുഖം കൊടുത്തില്ല.
നാനും റൗഡി താന്‍ സിനിമയിലെ രംഗങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ ബിടിഎസ് രംഗങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നയന്‍താരയ്!ക്ക് ലഭിച്ചില്ല. വിഘ്!നേശ് ശിവന്‍ സ്വന്തമായി ചിത്രീകരിച്ച രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് കോടികള്‍ നഷ്!ടപരിഹാരം ആവശ്യപ്പെട്ടു .തുടര്‍ന്നാണ് നയന്‍താര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…