Categories: latest news

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍ ഒടിടിയിലേക്ക്. മനോരമ ഗ്രൂപ്പിന്റെ മാനോരമ മാക്‌സാണ് ഐ ആം കാതലന്‍ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയിലോ ക്രിസ്മസിനോട് അനുബന്ധിച്ചോ ഐ ആം കാതലന്‍ ഒടിടിയിലേക്ക് എത്തിയേക്കും എന്നാണ് ലഭിക്കുന്ന സൂചന. നവംബര്‍ ഏഴിന് തിയറ്ററുകളില്‍ എത്തിയ ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയെടുത്തിരുന്നു.

ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നസ്‌ലിനും ഗിരീഷും ഐ ആം കാതലന്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചത്.

അനിഷ്‌കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജിന്‍ ചെറുകരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago