മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു. ചെല്ലാനം ഭാഗത്തുനിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ നേവി നടത്തുന്ന സീ വിജില്‍ തീരസുരക്ഷ മോക് ഡ്രില്ല് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചെല്ലാനം ഭാഗത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഭാരത് രത്‌ന, ഭാരത് സാഗര്‍ എന്നീ ഫിഷിങ് ബോട്ടുകളാണ് മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഉള്‍ക്കടലില്‍ തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടന്നത്. കൊച്ചി സ്വദേശികളായ വികെ അബു, ബെനഡിക് സെബാസ്റ്റ്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ടുകള്‍. ബോട്ടുകള്‍ക്ക് കടലില്‍ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ സ്‌പെഷ്യല്‍ പെര്‍മിറ്റോ കടലില്‍ സിനിമ ചിത്രീകരണം നടത്താനുള്ള അനുമതിയോ ഇല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഈ ബോട്ടുകള്‍ക്ക് ചെല്ലാനം ഹാര്‍ബറില്‍ മാത്രം സിനിമ ചിത്രീകരണത്തിനുള്ള അനുമതിയായിരുന്നു ഫിഷറീസ് അധികൃതര്‍ നല്‍കിയത്. ഈ അനുമതി ഉപയോഗിച്ച് ഇവര്‍ ഉള്‍ക്കടലിലേക്ക് അതിക്രമിച്ചു കടക്കുകയും സിനിമാ ചിത്രീകരണത്തിന് ശ്രമിക്കുകയുമായിരുന്നു.
യാതൊരു സുരക്ഷാ ക്രീമീകരണങ്ങളും ഇല്ലാതെയായിരുന്നു ഷൂട്ടിംഗ്. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ബോട്ടില്‍ ഉണ്ടായിരുന്ന 33 സിനിമാ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…