Categories: latest news

പുഷ്പ 2 ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഫാന്‍സ് ഷോകള്‍

പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് ദിനമായി ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ നാലുമണിക്ക് കേരളത്തില്‍ ആകെ 82 ഷോളുകളാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണക്കാരായ ഇ4 എന്റര്‍ടൈന്‍മെന്‍‌റസാണ് കേരളത്തിലെ ഷോകളുമായി ബന്ധപ്പെട്ട വിവരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഇത് ഷോകളുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ കണക്കുകളാണെന്നും ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാവാമെന്നും ഇവര്‍ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യാന്‍ ഇനിയും രണ്ടാഴ്ച സമയമുണ്ട്. അതിനാല്‍ തന്നെ ഷോകള്‍ ഇനിയും കൂടാനുള്ള സാധ്യത ഏറെയാണ്.

അല്ലു അര്‍ജുന്റെ മാസ്സ് പ്രകടനത്തിനായാണ്ണ് ഏവരും കാത്തിരിക്കുന്നത്. ഫഹദാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായി അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഫഹദിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. രശ്മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും അല്ലു അര്‍ജുന്‍ നായികയായി എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

3 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

5 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago