Dhanush and Aishwarya
ഡിവോഴ്‌സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി ഒരുമിച്ച് ജീവിക്കാന്‍ യാതൊരുവിധത്തിലുള്ള താല്‍പര്യവുമില്ലെന്ന് വ്യക്തമാക്കി ധനുഷും ഐശ്വര്യ രജനികാന്തും. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചെന്നൈ കുടുംബകോടതിയില്‍ ഹാജരായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് രണ്ടുപേരും വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇവര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും നവംബര്‍ 27 നായിരിക്കും കേസിലെ വിധി എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു ധനുഷും ഐശ്വര്യയും തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നതായി അറിയിച്ചത്. 18 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചായിരുന്നു ഇവര്‍ വിവാഹമോചനത്തിന് തയ്യാറായത്
2022ല്‍ ആയിരുന്നു ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചനം നേടുന്നതായി പ്രഖ്യാപിച്ചത്. 2004 ആയിരുന്നു ധനുഷും ഐശ്വര്യം തമ്മിലുള്ള വിവാഹം നടന്നത്. പ്രണയം വിവാഹമായിരുന്നു എങ്കിലും വിവാഹത്തിന് രജനീകാന്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് സമ്മതമായിരുന്നു.
എന്നാല്‍ ഇരുവരുടേയും വിവാഹമോചനത്തില്‍ രജനീകാന്ത് വളരെ നിരാശനാണ് എന്നാണ് നേരത്തെ തന്നെ പുറത്തുവന്ന വാര്‍ത്തകള്‍. അതിനാല്‍ തന്നെ ഇവരെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…