തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന് കാണിച്ച് ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനെതിരെ വക്കീല്‍ നോട്ടീസുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി. ചെന്നൈ സ്വദേശിയും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുമായ വി വി വാഗീശനാണ് അമരന്‍ സിനിമക്കെതിരെ വക്കില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അമരനില്‍ തന്റെ ഫോണ്‍ നമ്പറാണ് സായിപല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രം ഉപയോഗിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. ഇത്തരത്തില്‍ തന്റെ നമ്പര്‍ നഷ്ടമാവുകയും സിനിമ ഇറങ്ങിയതോടെ ഈ നമ്പറിലേക്ക് ധാരാളം കോളുകള്‍ എത്തുന്നതുമാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. കോളുകളുടെ എണ്ണം വര്‍ധിച്ചതോടെ തനിക്ക് മനസമാധാനം നഷ്ടമായി. ഒന്ന് ഉറങ്ങാനോ പഠിക്കാനോ പോലും പറ്റാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഇപ്പോള്‍ വാഗീശന്‍ പറയുന്നു.
എന്ത് പ്രശ്‌നം വന്നാലും ഫോണ്‍ നമ്പര്‍ താന്‍ മാറ്റാന്‍ തയ്യാറല്ല. അതിനാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്ക് 1.1 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമാണ് ഇയാളുടെ ആവശ്യം.
മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് അമരന്‍. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. 2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കമല്‍ഹാസന്റെ ആര്‍ കെ എഫ് ഐയും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.തമിഴിലും,മലയാളം, തെലുഗു എന്നീ ഭാഷകളിലായാട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള് അടക്കമുള്ള…
ഡിവോഴ്സ് കേസില് വാദം കേള്ക്കവേ തങ്ങള്ക്ക് ഇനി…
മുന്കൂര് അനുമതിയില്ലാതെ ഉള്ക്കടലില് സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന് ശ്രീനിവാസന് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.…