Categories: latest news

പ്രതിസന്ധികള്‍ നീങ്ങി; തങ്കലാന്‍ ഒടിടിയിലേക്ക്

സാമ്പത്തിക പ്രതിസന്ധികള്‍ നീങ്ങിയതോടെ വിക്രം ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ദീപാവലിക്ക് ചിത്രം ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ചിത്രം വൈകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം മാറി നവംബര്‍ അവസാനത്തോടെ ഒടിടിയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിലൂടെയായിരിക്കും വിക്രം ചിത്രം തങ്കലാന്‍ ഒടിടിയിലെത്തുക. ചിത്രത്തിന് തിയേറ്ററില്‍ നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നൂറുകോടി ക്ലബ്ബില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍, 1918-1919 നൂറ്റാണ്ടുകളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്‌ക്കെതിരെ ഒരു ആദിവാസി നേതാവ് നടത്തുന്ന ചെറുത്തുനില്‍പ്പാണ് സിനിമയ്ക്ക് പ്രചോദനമേകിയത്.

‌സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ്. ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് റിലീസ് ചെയ്തത്.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago