Categories: latest news

സംവിധായകനാകാന്‍ ആര്യന്‍ ഖാന്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു. ബോളിവുഡില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ആര്യന്‍ ഖാന്‍ സംവിധായകനായി എത്തുന്നത് ലഭിക്കുന്ന വിവരം. നെറ്റ്ഫ്‌ലിക്‌സും റെഡ് ചില്ലീസും ഒന്നിച്ച് നിര്‍മ്മിക്കുന്ന സീരിയസായിരിക്കും ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുക.

വളരെ നേരത്തെ തന്നെ ആര്യന്‍ ഖാന്‍ സംവിധായകനായി ബോളിവുഡില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ മകന്‍ സംവിധായകനാകാന്‍ പോകുന്ന കാര്യം ഷാരൂഖ് ഖാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആര്യന്‍ ഖാന്റെ സംവിധാന രംഗത്തേക്കുള്ള പ്രവേശനം ലോസ് ആഞ്ചലസില്‍ നടക്കുന്ന പരിപാടിയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്യന്‍ ഖാന്‍ സീരിസ് സംവിധാനം ചെയ്യുമെന്ന്മാത്രമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സീരിസിന്റെ പേരോ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല . മകന്‍ സംവിധാനം ചെയ്യുന്നതോടെ അതില്‍ ഷാരൂഖാന്‍ അഭിനയിക്കുമോ എന്ന സംശയവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

8 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

12 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

13 hours ago