Sairaa and AR Rahman
ഭാര്യ സൈറയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിനു പിന്നാലെ വിവാദം. ഡിവോഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനു കാരണം. ഈ കുറിപ്പിന്റെ അവസാനം #arrsairaabreakup എന്ന ഹാഷ് ടാഗ് റഹ്‌മാന്‍ നല്‍കിയിട്ടുണ്ട്.
സ്വന്തം ഡിവോഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ അതിനു വേണ്ടി പുതിയ ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്യാനുള്ള മനസ് റഹ്‌മാന്‍ കാണിച്ചല്ലോ എന്നാണ് പലരുടെയും പരിഹാസം. റഹ്‌മാന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ ഇങ്ങനെയൊരു ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്തത് എന്തിനുവേണ്ടിയാണെന്നും പലരും ചോദിക്കുന്നു.
അതേസമയം 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് റഹ്‌മാനും സൈറയും ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ റഹ്‌മാന്‍ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…