Categories: latest news

വ്‌ളോഗ് നിര്‍ത്തി, പക്ഷേ ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, സിമിയും മഞ്ജുവും സംസാരിക്കുന്നു

യൂട്യൂബ് വ്‌ളോഗ് അവസാനിപ്പിക്കാന്‍ പോകുന്നതായി നടി മഞ്ജു പത്രോസും സിമി സാബുവും. പല തിരക്കുകളും കാരണം തങ്ങള്‍ക്ക് വ്‌ളോഗിങ്ങിനായി സമയം കിട്ടുന്നില്ലെന്നും അതിനാല്‍ ഇത് നിര്‍ത്താന്‍ പോകുന്നതായുമാണ് രണ്ടുപേരും ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു ലാഭവും ഞങ്ങള്‍ക്ക് ഇതുവഴി ഉണ്ടാക്കിയിട്ടില്ല എന്നും മഞ്ജുവും സിമിയും വ്യക്തമാക്കി. യൂട്യൂബ് വീഡിയോക്ക് താഴെ രണ്ടു പേരും അടിച്ചു പിരിഞ്ഞോ എന്ന കമന്റിനുള്ള മറുപടി നല്‍കവെയാണ് രണ്ടുപേരും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇനി വ്‌ളോഗ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. താത്കാലികമായി നിര്‍ത്തി. കൊറോണ സമയത്ത് വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോള്‍ ആരംഭിച്ചതാണ്. ഇത് ജീവിതോപാധിയാകണമെന്ന് ചിന്തിച്ചിട്ടില്ല. വരുമാനം കാര്യമായി കിട്ടിയിട്ടില്ല. വ്‌ളോഗിങ് സീരിയസ് ആയി കാണുന്ന ഒരുപാട് വ്‌ളോഗേഴ്‌സുണ്ട്. അവര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ഞങ്ങളുടെ ആത്മവിശ്വാസവും നഷ്ടമായി. അങ്ങനെയാണ് വ്‌ളോഗ് നിര്‍ത്താന്‍ തീരുമാനിച്ചത്.

വ്‌ളോഗിന് അത്യാവശ്യം ചെലവുണ്ട്. യാത്ര, ഭക്ഷണം, താമസം, എഡിറ്റിങ് എന്നതിനൊക്കെ പോക്കറ്റില്‍നിന്ന് ചെലവാക്കണം. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയ സംരംഭമായിരുന്നു വ്‌ളോഗ്. ബിസിനസ് ചെയ്ത് പണം പങ്കിടുമ്പോഴാണ് സൗഹൃദങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഞങ്ങള്‍ക്ക് പങ്കിടാന്‍ പണവുമില്ല, കൂട്ടുബിസിനസുമില്ല. ഞങ്ങള്‍ ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇരുവരും പറഞ്ഞു

വീഡിയോയില്‍ കാണാതായപ്പോള്‍ പലരും ഇതിനെക്കുറിച്ച് കമന്റുകള്‍ ചെയ്തിരുന്നു. അപ്പോഴാണ് ഇത്രയധികം ആള്‍ക്കാര്‍ ഞങ്ങളുടെ വീഡിയോ കാണുന്നുണ്ടെന്നും ഞങ്ങളെ അന്വേഷിക്കുന്നുണ്ടെന്നും മനസ്സിലായതെന്നും ഇവര്‍ പറയുന്നു. സിമി ബിസിനസുകളുമായും മഞ്ജു ചില പ്രോജക്ടുകളുടെ ഭാഗമായും തിരക്കിലാണ്. ഇതുമൂലമാണ് ഇവര്‍ക്ക് വ്‌ളോഗ് എടുക്കാന്‍ സാധിക്കാത്തതും

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago