Categories: latest news

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നതായി പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ ബാല്യകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരന്‍ എന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.

വിവാഹവുമായി ബന്ധപ്പെട്ടും ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്താന്‍ കീര്‍ത്തി സുരേഷോ അവരുടെ കുടുംബാംഗങ്ങളോ സമാനമായി ആന്റണിയോ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തമാസം വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഏറെ നാളുകളായി ഇവര്‍ പ്രണയത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ച് വളരെ സ്വകാര്യമായ ചടങ്ങിലാവും വിവാഹം നടക്കുക. വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും, മൂന്ന് ദിവസത്തെ ആഘോഷമായിരിക്കും നടക്കുക. ദളപതി വിജയ്, ചിരഞ്ജീവി, വരുണ്‍ ധവാന്‍, ശിവകാര്‍ത്തികേയന്‍, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങള്‍ കീര്‍ത്തിയുടെ വിവാഹത്തിനായി എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമ്മ മേനകയുടെ പാത പിന്തുടര്‍ന്ന് ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് നായികയായി താരം അരങ്ങേറ്റം കുറിച്ചത്. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീര്‍ത്തിയെ തേടിയെത്തിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

20 hours ago