Categories: latest news

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടീസറുമായി നയന്‍താര

തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി നയന്‍താര. റാക്കായി എന്ന ചിത്രത്തിന്റെ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസും ചേര്‍ന്നാണ്.

പീരിയഡ് ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രന്‍ ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

ധനുഷും നയന്‍താരയും തമ്മിലുള്ള വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് പുതിയ ചിത്രത്തിന്റെ ടീസര്‍ രംഗത്തെത്തിയിരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടേല്‍’ എന്ന ഡോക്യുഫിലിം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയിട്ടുമുണ്ട്. നയന്‍താരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവുമാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

2 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

3 hours ago

മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…

4 hours ago

ദിയയ്ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 day ago