Categories: latest news

മോഹന്‍ലാല്‍, മമ്മൂട്ടി പിന്നാലെ കുഞ്ചാക്കോ ബോബനും ശ്രീലങ്കയില്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ശ്രീലങ്കയില്‍ എത്തി. മോഹന്‍ലാല്‍ ആയിരുന്നു ആദ്യം കൊളംബോയില്‍ വിമാനം ഇറങ്ങിയത്. പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഇവിടേക്ക് എത്തുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്ത്, കുഞ്ചാക്കോ ബോബന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമാണ് ശ്രീലങ്കയിലേക്ക് എത്തിയത്. കൊളംബോ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ഇവരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മോഹന്‍ലാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേതന്നെ കൊളംബോയില്‍ എത്തി എന്നാണ് ലഭിക്കുന്ന വിവരം എല്ലാവരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്.

2008 ല്‍ പുറത്തിറങ്ങി ട്വന്റി-ട്വന്റി എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ മമ്മൂട്ടിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

ചിത്രത്തിനായി 100 ദിവസമാണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ 30 ദിവസമാണ് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഏഴ് ദിിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ നടക്കുക. മമ്മൂട്ടിമോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകള്‍ ശ്രീലങ്കയില്‍ ഷൂട്ട് ചെയ്യും. ശ്രീലങ്കയ്ക്ക് ശേഷം ഷാര്‍ജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്. ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരംയ

നേരത്തെ ചിത്രം ഡിസംബറിലായിരിക്കും ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താലാണ് മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

14 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

14 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago