Categories: latest news

വിവാദ പരാമര്‍ശം; കോടതിയില്‍ ജാമ്യാപേക്ഷയുമായി കസ്തൂരി

തെലുങ്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നടി കസ്തൂരി കോടതിയില്‍. ചെന്നൈ എഗ്മൂര്‍ കോടതിയിലാണ് താരം ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിജെപി അനുഭാവി കൂടിയായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്ത് ചെന്നൈ പുഴല്‍ ജയിലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തന്റെ കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ലെന്നും വിവാദ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറഞ്ഞെന്നുമാണ് താരം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയില്‍ നിര്‍മ്മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ നിരവധിപ്പേര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു. സംഭവം വലിയ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അതിഥി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…

40 minutes ago

അടിപൊളി ചിത്രങ്ങളുമായി നമിത

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ നമിത പ്രമോദ്.…

43 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ രജിഷ വിജയന്‍.…

50 minutes ago

സാരിയില്‍ മനോഹരിയായി വിന്‍സി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…

53 minutes ago

ഗ്ലാമറസ് പോസുമായി അപര്‍ണ തോമസ്

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

56 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago