Categories: latest news

കങ്കണയുടെ എമര്‍ജന്‍സിക്ക് പുതിയ റിലീസ് തീയതി

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നീണ്ടു പോയ കങ്കണയുടെ എമര്‍ജന്‍സിക്ക് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 17 ന്
ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കങ്കണ തന്നെയാണ് എമര്‍ജന്‍സിയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയും കങ്കണ തന്നെയാണ്.

ഇന്ത്യയിലെ എമര്‍ജന്‍സി കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. സഞ്ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരുമാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 6 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ സിഖ് സമുദായത്തെ മോശമായി കാണിച്ചുവെന്ന് ആരോപിച്ച് നിരവധി സിഖ് ഗ്രൂപ്പുകള്‍ ഒന്നിലധികം പരാതികള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഇത് വിവാദമായി. സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും അവലോകനം ചെയ്യുകയും ചിത്രത്തിന് ഏകദേശം 13 കട്ടുകളും മാറ്റങ്ങളും നല്‍കുകയും ഉള്ളടക്കത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുകയായിരുന്നു,

അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, മലയാളി നടന്‍ വിശാഖ് നായര്‍, അന്തരിച്ച സതീഷ് കൗശിക് എന്നിവരുള്‍പ്പെടെ ശക്തമായ ഒരു കൂട്ടം അഭിനേതാക്കളെ ഇതില്‍ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസ്, മണികര്‍ണിക ഫിലിംസ്, രേണു പിട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച എമര്‍ജന്‍സി, സഞ്ചിത് ബല്‍ഹാര, ജി.വി. പ്രകാശ് കുമാര്‍, സംഭാഷണങ്ങളും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രശസ്തനായ റിതേഷ് ഷായാണ്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago