Categories: latest news

സിനിമയ്ക്ക് പോസിറ്റീവും ഉണ്ടല്ലോ? കങ്കുവയെ വിമര്‍ശിക്കുന്നവരോട് ജ്യോതിക

സൂര്യ ചിത്രം കങ്കുവയെ അടച്ചാക്ഷേപിക്കുന്നവരോട് ചോദ്യവുമായി സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. കങ്കുവ ഒട്ടേറെ പോസറ്റീവ് ഗുണങ്ങളുള്ള സിനിമയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അത് കാണാതെ ചിത്രത്തിന്റെ നെറ്റീവുകളെകുറിച്ച് മാത്രം സംസാരിക്കുന്നത് എന്നാണ് ജ്യോതിക ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഒരിക്കലും സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല താന്‍ ഇതിനെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവയ്ക്കുന്നത്. പകരം ജ്യോതിക എന്ന സ്ത്രീയെന്ന നിലയിലും ഒരു സിനിമ പ്രേമി എന്ന നിലയിലാണ് താന്‍ ഇത് എഴുതുന്നത്. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ സൂര്യ കാണിച്ച ധൈര്യത്തെ ഞാനിപ്പോള്‍ പ്രശംസിക്കുകയാണ്. മൂന്നുമണിക്കൂര്‍ സിനിമയില്‍ ആദ്യത്തെ അരമണിക്കൂര്‍ മാത്രമാണ് പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നത്. ചിത്രത്തിന്റെ ശബ്ദ ക്രമീകരണത്തിലും തെറ്റുപറ്റി എന്ന കാര്യം സത്യമാണ്. നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്ന തിരക്കില്‍ കങ്കുവയിലെ ദൃശ്യവിസ്മയങ്ങളും രണ്ടാം പകുതിയിലുള്ള സ്ത്രീ പോരാട്ടങ്ങളും ഒരു കുട്ടിയുടെ മികച്ച അഭിനയവും കണ്ടില്ലെന്ന് നടിക്കരുത് എന്നാണ് ജ്യോതിക പറയുന്നത്.

നെഗറ്റീവ് പ്രചരിപ്പിക്കുന്നവര്‍ക്ക് സിനിമയുടെ ഉന്നതിക്കുവേണ്ടി അതു മാത്രമേ സമ്മാനിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കങ്കുവ ടീം ഗംഭീര സിനിമാ അനുഭവം കാഴ്ചവച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടത് എന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ജ്യോതിക പറഞ്ഞു.

കങ്കുവ തമിഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത്. തമിഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറ വര്‍ക്കാണ് ചിത്രത്തില്‍ ഉള്ളതെന്നും ജ്യോതിക പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

9 hours ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

9 hours ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

9 hours ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

9 hours ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

9 hours ago