Categories: latest news

ഗോവയിലെ മദ്യക്കടയില്‍ പോയത് ഞാന്‍ തന്നെ; തുറന്നുപറഞ്ഞ് അല്ലു അര്‍ജുന്‍

ഗോവയിലെ ഒരു വൈന്‍ ഷോപ്പില്‍ പോയി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വീഡിയോ ഏറെ വൈറലായിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഏതോ ചിത്രീകരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആണെന്നും അത് എങ്ങനെയോ ലീക്കായതാണ് എന്നുമാണ് അന്ന് അതുമായി ബന്ധപ്പെട്ട പ്രചരിച്ച വാര്‍ത്തകള്‍.

എന്നാല്‍ അന്ന് മദ്യം വാങ്ങാനായി അല്ലു അര്‍ജുന്‍ തന്നെയാണ് പോയത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. നന്ദമൂലി ബാലകൃഷ്ണ അവതാരകനായി എത്തുന്ന അണ്‍സ്റ്റോപ്പിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് താരം തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്.

2017ല്‍ നാ പേര് സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയിലായിരുന്നു നടന്നത്. സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. അല്ലു അര്‍ജുന്റെ അടുത്ത സുഹൃത്തായ സന്ദീപ് രാമിനേനിക്ക് വേണ്ടിയായിരുന്നു ഇത്തരത്തില്‍ താരം തന്നെ പോയി മദ്യം വാങ്ങിയത്.

സന്ദീപിന് വേണ്ടി ആദ്യം വേറൊരാളായിരുന്നു മദ്യം വാങ്ങാന്‍ പോയത്. എന്നാല്‍ സന്ദീപ് പറഞ്ഞ ബ്രാന്‍ഡിന്റെ പേര് മറന്നുപോയി. പിന്നീട് താന്‍ തന്നെ സ്വയംചെന്ന് സുഹൃത്തിന് വേണ്ടി മദ്യം വാങ്ങുകയായിരുന്നു. അവിടെ താനൊരു സിനിമാതാരം അല്ലെന്നും മറിച്ച് നല്ലൊരു കൂട്ടുകാരന്‍ മാത്രമാണ് എന്നുമാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

19 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago