Categories: latest news

വിഘ്‌നേഷിനോട് പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് നയന്‍താര

ഭര്‍ത്താവ് വിഘ്‌നേഷ് ശിവനമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സുതുറന്ന് നയന്‍താര. ഇവരുടെ വിവാഹത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ റീലിലാണ് രണ്ടുപേരും പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറായത്.

2015 റിലീസ് ചെയ്ത ഞാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനിന്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശ്വരനും പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി വളരുകയായിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് അവിചാരിതമായി വിഘ്‌നേഷിനെ താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് എന്നാണ് നയന്‍താര പറയുന്നത്.

വിക്കിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഭയങ്കര ക്യൂട്ട് ആണെന്ന് എനിക്ക് തോന്നിയിരുന്നു എന്നാണ് നയന്‍താര പറയുന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിങ്ങിന് വന്നപ്പോള്‍ ഒരിക്കലും തനിക്ക് നയന്‍താരയോട് പ്രണയമെന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല എന്നാണ് വിഘ്‌നേഷ് പറയുന്നത്. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ സെറ്റില്‍ ഞാന്‍ മിസ്സ് ചെയ്യും എന്ന് നയന്‍താര പറഞ്ഞിരുന്നു. ഞാനും എനിക്ക് സെറ്റ് മിസ്സ് ചെയ്യും എന്ന് പറഞ്ഞു. എന്നാല്‍ കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികള്‍ വന്നാല്‍ സാധാരണ മനസ്സില്‍ നല്ല രസമുണ്ടല്ലോ എന്നൊരു തോന്നലെങ്കിലും ഉണ്ടാകും. പക്ഷേ അങ്ങനെയൊരു ചിന്ത നയന്‍താര മാഡത്തെക്കുറിച്ച് എനിക്ക് ഉണ്ടായിരുന്നില്ല എന്നും വിഘ്‌നേഷ് പറയുന്നു.

സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദ സംഭാഷണം പരസ്പരം സാധ്യമാണെന്ന് തിരിച്ചറിഞ്ഞ് ആദ്യം ഈ ബന്ധത്തിന് താല്പര്യമെടുത്തതെന്ന് താനാണെന്നും നയന്‍താര പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

1 hour ago

മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…

2 hours ago

ദിയയ്ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 hours ago

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

23 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

23 hours ago