ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘കങ്കുവ’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം തന്നെ വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്. നല്ലതെന്നു പറയാന്‍ ഒന്നുമില്ലാത്ത സിനിമയാണെന്നാണ് ‘കങ്കുവ’യെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട എല്ലാവരും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്. കേള്‍വി ശക്തി പോലും അടിച്ചുപോകുന്ന തരത്തിലുള്ള അലര്‍ച്ചയാണ് തിയറ്ററില്‍ കേള്‍ക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം.
കങ്കുവയിലെ ശബ്ദം 105 ഡെസിബര്‍ വരെ ഉയര്‍ന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കങ്കുവയിലെ ഒരു സീനില്‍ 105 ഡെസിബല്‍ ശബ്ദം ഫോണില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രമാണ് ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം 85 ഡെസിബല്‍ ആണ് തിയറ്ററുകളില്‍ അനുവദിച്ചിട്ടുള്ള സൗണ്ട് ലെവല്‍. ഇത് 88 വരെ പോയാലും കേള്‍വിക്ക് വലിയ പ്രശ്‌നമില്ല. എന്നാല്‍ 100 ഡെസിബല്‍ കടന്നാല്‍ അത് ചെവിക്ക് ദോഷകരമാണ്. 100 ഡെസിബലിനു മുകളിലുള്ള ശബ്ദത്തില്‍ 15 മിനിറ്റില്‍ കൂടുതല്‍ കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിക്ക് തകരാര്‍ ഉണ്ടായേക്കാം.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…