സൂര്യ ചിത്രം കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജ ചിത്രങ്ങള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നു. 1080p മുതല്‍ 240p വരെ ക്വാളിറ്റിയിലുള്ള ചിത്രത്തിന്റെ പ്രിന്റ് ആണ് ടെലഗ്രാമില്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പുറമേ തമിഴ് റോക്കേഴ്‌സ് സൈറ്റിലും ടോറന്റ് പ്ലാറ്റ്‌ഫോമുകളിലും ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രചരിച്ചതിന് പിന്നാലെ ലീക്ക് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ വ്യക്തമാക്കിയിട്ടുണ്ട്
നവംബര്‍ 14 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ വ്യാജപ്രിന്റ് പ്രചരിക്കുന്നത്. അതേസമയം ചിത്രത്തില്‍ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
പുറത്തുവരുന്ന കണക്കുകള്‍പ്രകാരം ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം 22 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 11 കോടി നേടിയതായും കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അധികം വൈകാതെ തന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവരും. ഏകദേശം 300-350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പടാനി, നടരാജന്‍ സുബ്രഹ്മണ്യം, കെ എസ് രവികുമാര്‍, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ജ്ഞാനവേല്‍ രാജയുടെ നേതൃത്വത്തിലുള്ള സ്റ്റുഡിയോ ഗ്രീന്‍, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവരുടെ നേതൃത്വത്തിലുള്ള യുവി ക്രിയേഷന്‍സ് എന്നീ രണ്ട് പ്രധാന നിര്‍മ്മാണ സ്ഥാപനങ്ങള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മഹേഷ് നാരായണന് ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസില്‍…
തെന്നിന്ത്യന് സിനിമ ലോകത്തിന് ഏറെ സുപരിചിതമായ പേരുകളില്…
അതീവ ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍…
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം…
സിനിമാ നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്…
സാമ്പത്തിക പ്രതിസന്ധികള് നീങ്ങിയതോടെ വിക്രം ചിത്രം ഒടിടിയിലേക്ക്…