Categories: latest news

ബാസിഗറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

ഷാരൂഖ് ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ബാസിഗറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. അബ്ബാസ് മസ്താന്റെ സംവിധാനത്തില്‍ 1993 ല്‍ ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ രണ്ടാം ഭാഗം വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ബോളിവുഡില്‍ നിന്നും പുറത്തു വരുന്നത്.

നാല് കോടി ബജറ്റില്‍ വീനസ് മൂവീസിന്റെ ബാനറില്‍ ആയിരുന്നു അന്ന് ചിത്രം നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായിരുന്ന ചിത്രം ആകെ 32 കോടിയായിരുന്നു കളക്ട് ചെയ്തത്. ഇപ്പോള്‍ ബാസിഗറിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഷാരൂഖാനുമായി പുരോഗമിക്കുകയാണെന്നാണ് നിര്‍മ്മാതാവ് രത്തന്‍ ജയന്‍ പറയുന്നത്.

ബാസിഗറിന്റെ രണ്ടാം ഭാഗത്തിന് ഒരു ആശയം തയ്യാറാക്കി എടുത്തിട്ടുണ്ട്. എന്നാല്‍ അതിന് ചേരുന്ന ഒരു തിരക്കഥ ഇനി ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാരൂഖാനുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍ കപൂര്‍ വെച്ചായിരുന്നു ആദ്യം ബാസിഗര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് സല്‍മാന്‍ഖാനെ പരിഗണിച്ചുവെങ്കിലും ആ കഥാപാത്രം മകന്‍ ചെയ്യുന്നതിനോട് അദ്ദേഹത്തിന്റെ പിതാവിന് താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒടുവില്‍ ഷാരൂഖാനിലേക്ക് ചിത്രം എത്തുന്നത്. ചിത്രം ഷാരൂഖാന്റെ കരിയറിലെ തന്നെ ഒരു ബിഗ് ബ്രേക്ക് ആയി മാറുകയും അക്കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തു.

ജോയൽ മാത്യൂസ്

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

10 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

12 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

12 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

12 hours ago