Categories: latest news

സണ്ണി വെയ്ന്‍ ചിത്രം അടിത്തട്ട് ഒടിടിയില്‍

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അടിത്തട്ട് എന്ന സിനിമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജിജു ആന്റണി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓടിടിയില്‍ എത്തിയിരിക്കുന്നത്. 2022 ജൂലൈ ഒന്നിന് ആയിരുന്നു ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്.

നിലവില്‍ മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടെയും ചിത്രം കാണാനാവും.

ജയപാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബുമോന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ഖൈസ് മില്ലെന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ക്യാമറ പാപ്പിനുവാണ്. എഡിറ്റിംഗ്: നൗഫല്‍ അബ്ദുള്ള, സം?ഗീതം: നസ്സര്‍ അഹമ്മദ്, ശ്രീഹരി, ശബ്ദമിശ്രണം: സിനോയ് ജോസഫ്, സംഘട്ടനം ഫീനിക്‌സ് പ്രഭു.90 ശതമാനവും കടലില്‍ ചിത്രീകരിച്ച സിനിമയാണ് ഇത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയുമാണ് ഇത്.

ജോയൽ മാത്യൂസ്

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

10 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

12 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

12 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

12 hours ago