ആഗോളതലത്തില്‍ ഹിറ്റായി ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ ലക്കി ഭാസ്‌കര്‍. ചിത്രം ഇപ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയതോടെ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഒരു മികച്ച ചിത്രമായി ലക്കി ഭാസ്‌കര്‍ മാറിയിരിക്കുകയാണ്. രണ്ടാഴ്ച കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്.
തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ തന്നെയാണ് ലഭിച്ചത്. ആദ്യദിനം 175 സ്‌ക്രീനുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം വാരത്തില്‍ 200ലധികം സ്‌ക്രീനുകളില്‍ ആണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദീപാവലി ദിനമായ ഒക്ടോബര്‍ 31ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്
വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ലക്കി ഭാസ്‌കര്‍ പിരീഡ് ക്രൈം ത്രില്ലര്‍ ഴോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന് പേരുള്ള ഒരു ബാങ്ക് കാഷ്യറായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. 2 മണിക്കൂര്‍ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 19801990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ നൂലി. കലാസംവിധാനം ബംഗ്‌ളാന്‍, പിആര്‍ഒ: ശബരി
തീയേറ്ററില്‍ വലിയ ഹിറ്റായി മാറിയ പ്രഭാസ് ചിത്രം…
തന്റെ പേരിലുള്ള ആശയ കുഴപ്പം നീക്കി നടി…
ശിവ കാര്ത്തികേയന്, സായി പല്ലവി എന്നിവര്‍ കേന്ദ്ര…
ഭാര്യ കോകിലക്കൊപ്പം താന്‍ സന്തോഷമായി ജീവിക്കുന്നുവെന്ന് തുറന്നുപറഞ്ഞ്…
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം…
ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…