Categories: latest news

ഭാര്യ നല്ല ഭക്ഷണം തരുന്നു, സന്തോഷത്തോടെ ഇരിക്കുന്നു; മനസ്സ് തുറന്ന് ബാല

ഭാര്യ കോകിലക്കൊപ്പം താന്‍ സന്തോഷമായി ജീവിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് നടന്‍ ബാല. വിവാഹശേഷം ജീവിതത്തില്‍ തനിക്ക് മനസ്സമാധാനം ലഭിച്ചെന്നും കൂടുതല്‍ സന്തോഷവാനാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത് ബാലയുടെ ചേട്ടന്‍ ശിവയാണ്. സിനിമ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കി തരുന്നുണ്ടെന്നും ആ കാര്യത്തില്‍ താന്‍ ഹാപ്പിയാണെന്നാണ് താരം പറഞ്ഞത്. അമ്മയ്ക്ക് ഇപ്പോള്‍ വളറെ സന്തോഷമായി എന്നും ബാല കൂട്ടിച്ചേര്‍ത്തു.

അമ്മയ്ക്കും ഭാര്യയ്ക്കുമൈാപ്പം ദീപാവലി ആഘോഷിക്കുന്ന ബാലയുടെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഒക്ടോബര്‍ 23നായിരുന്നു ബാല കോകിലയെ വിവാഹം ചെയ്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്. ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോട് കൂടിയായിരുന്നു ബാലയും കോകിലയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് കോകില. ബാലയുടെ ബന്ധു കൂടിയാണ് ഇവര്‍.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

14 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

14 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

15 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

21 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

21 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

21 hours ago