Categories: Gossips

കട്ടി മീശയില്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍; മമ്മൂട്ടിയുമായുള്ള കോംബിനേഷന്‍ സീനുകള്‍ ശ്രീലങ്കയില്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ എത്തുന്ന മോഹന്‍ലാലിന്റെ ലുക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ കട്ടി മീശ മാത്രം വെച്ചുള്ള പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ഈ മാസം 16 ന് ശ്രീലങ്കയില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ നടക്കുക. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകള്‍ ശ്രീലങ്കയില്‍ ഷൂട്ട് ചെയ്യും. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീലങ്കയ്ക്ക് ശേഷം ഷാര്‍ജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

നേരത്തെ മഹേഷ് നാരായണന്‍ ചിത്രം ഡിസംബറിലായിരിക്കും ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താലാണ് മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago