Categories: Gossips

‘കങ്കുവ’ വരാര്‍; അസാധാരണ സിനിമയെന്ന് സംവിധായകന്‍, പണിയെടുത്തതിന്റെ റിസള്‍ട്ട് തിയറ്ററില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സൂര്യ

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ നാളെ തിയറ്ററുകളിലെത്തും. ഫാന്റസി ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നതാണ് കങ്കുവയുടെ മറ്റൊരു പ്രത്യേകത.

കങ്കുവ ഒരു അസാധാരണ സിനിമയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകന്‍ ശിവ പറയുന്നു. ഏറ്റവും മികച്ച ഔട്ട്പുട്ട് ലഭിക്കാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ശിവ പറഞ്ഞു. ‘ എല്ലാ പ്രായത്തിലും വിഭാഗങ്ങളിലും ഉള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തി. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ചോദ്യപേപ്പര്‍ നല്‍കിയിരുന്നു. ‘നിങ്ങള്‍ക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത് എന്തൊക്കെയാണ്,’ ‘കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നുന്നത് എന്തൊക്കെയാണ്’ തുടങ്ങിയ കാര്യങ്ങള്‍ അവരോടു ചോദിച്ചു. അവരില്‍ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷമാണ് ഫൈനല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഞാന്‍ ചെയ്തിരിക്കുന്ന സിനിമ അസാധാരണവും എന്നെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതുമാണെന്ന വിശ്വാസം എനിക്കുണ്ട്,’ ശിവ പറഞ്ഞു. കങ്കുവയ്ക്ക് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്നും എല്ലാ പ്രയത്‌നങ്ങളുടെയും ഫലം തിയറ്ററില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും നടന്‍ സൂര്യയും പറഞ്ഞു.

ശിവയ്ക്കൊപ്പം ആദി നാരായണ, മധന്‍ കര്‍കി എന്നിവര്‍ ചേര്‍ന്നാണ് കങ്കുവയുടെ രചന. സൂര്യക്കൊപ്പം ബോബി ദിയോള്‍, ദിശ പട്ടാണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വെട്രി പളനസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. ത്രീഡി ഫോര്‍മാറ്റിലും ചിത്രം തിയറ്ററുകളിലെത്തുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

52 minutes ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

58 minutes ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago