Categories: latest news

അലറി കരഞ്ഞിട്ടുണ്ട്; വളര്‍ത്തു ദോഷമെന്ന് പഴികേട്ടു; മനസ്സ് തുറന്ന് അമൃത സുരേഷ്

വിവാഹത്തിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച സംഭവബഹുലമായ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്. പലപ്പോഴും വളര്‍ത്തു ദോഷം എന്ന പഴി തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അമൃത പറയുന്നത്. താന്‍ കാരണം കുടുംബത്തിന് പോലും പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. വിവാഹത്തെ തുടര്‍ന്ന് വലിയൊരു ട്രോമയിരുന്നു താന്‍. അത് മറികടക്കാന്‍ സാധിച്ചോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. കരഞ്ഞ് തീര്‍ത്തതാണ് ട്രോമയെ താന്‍ അവധി ജീവിച്ചത് എന്നും അമൃത പറഞ്ഞു.

ഞാന്‍ കാരണം ഏറ്റവും കൂടുതല്‍ വഴി കേള്‍ക്കേണ്ടിവന്നത് എന്റെ അച്ഛനും അമ്മയ്ക്കുമായിരുന്നു. 14 വര്‍ഷമാണ് എന്റെ കുടുംബത്തിന് ഇത്തരത്തില്‍ പഴി കേള്‍ക്കേണ്ടിവന്നത്. അതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഞാന്‍ ഒന്നും പറയാതിരുന്നതുകൊണ്ട് നിങ്ങള്‍ക്ക് കിട്ടിയ അറിവുകള്‍ കൊണ്ട് നിങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ഇപ്പോള്‍ നിങ്ങളെല്ലാം മനസ്സിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട് എന്നും താരം പറഞ്ഞു.

ഇപ്പോള്‍ കുറെ പേര്‍ ഞങ്ങളെ മനസ്സിലാക്കി കൂടെ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ കൂടെയുണ്ട് എന്ന് എല്ലാവരും പറയുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ അത് കാണാന്‍ അച്ഛനില്ലാത്തതിന്റെ സങ്കടം തനിക്ക് ഇപ്പോഴുമുണ്ട്. അച്ഛന് ഇതെല്ലാം ചിലപ്പോള്‍ മുകളില്‍ ഇരുന്ന് കാണുന്നുണ്ടാവും. അച്ഛന്റെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങള്‍ എല്ലാവരും ഞങ്ങളെ മനസ്സിലാക്കിയത് എന്നും അമൃത സുരേഷ് പറഞ്ഞു

പാപ്പു ഉള്ളതുകൊണ്ടാണ് ഞാനിപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത്. പാപ്പു ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തളര്‍ന്ന് ഒരു മൂലയില്‍ ഒതുങ്ങിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാന്‍ പണിയെടുക്കണം. ഹാപ്പി ആയിട്ട് ഇരിക്കണം, ഹെല്‍ത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും തനിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നും അമൃത പറഞ്ഞു.

ബാലയുടെ രണ്ടാം ഭാര്യ എലിസബത്തുമായി തനിക്ക് ഇപ്പോഴും ബന്ധമുണ്ട്. കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ അവിടെ വച്ചാണ് എലിസബത്തുമായി പരിചയപ്പെട്ടത്. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. എലിസബത്ത് എങ്ങനെയൊക്കെയോ കാര്യങ്ങള്‍ കൈകാര്യം ചെയ്തു മുന്നോട്ടു പോവുകയായിരുന്നു എന്നും അമൃത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 day ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago