ഷാരൂഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കല്‍ ഹോ നാ ഹോ വീണ്ടും റീ റിലീസിന് ഒരുങ്ങുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്താന്‍ പോകുന്നത്. നവംബര്‍ 15 നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍ അറിയിച്ചിരിക്കുന്നത്.
2003 ല്‍ നിഖില്‍ അധ്വാനിയാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് കല്‍ ഹോ നാ ഹോ.
ചിത്രത്തില്‍ ജയാ ബച്ചന്‍ , ഷാരൂഖ് ഖാന്‍ , സെയ്ഫ് അലി ഖാന്‍ , പ്രീതി സിന്റ , സുഷമ സേത്ത് , റീമ ലഗൂ , ലില്ലെറ്റ് ദുബെ , ഡെല്‍നാസ് ഇറാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2003 റിലീസ് ചെയ്തപ്പോള്‍ വലിയ വാണിജ്യ വിജയമായിരുന്നു കല്‍ ഹോ നാ ഹോ നേടിയത്. കൂടാതെ ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാനും കല്‍ ഹോ നാ ഹോയ്ക്ക് സാധിച്ചിട്ടുണ്ട്.
കരണ്‍ ജോഹറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആ വര്‍ഷത്തെ ഫിലിം അവാര്‍ഡുകള്‍ കൂടി ചിത്രം നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം…
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ…