താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് പൃഥ്വിരാജോ വിജയരാഘവനോ വരുന്നത് നന്നായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍. ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവെച്ച് തുറന്നു സംസാരിക്കാനും അമ്മയെ ശക്തമായി തിരിച്ചെത്തിക്കാനും ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും ഉണ്ടാകണമെന്നും ചാക്കോച്ചന്‍ പറഞ്ഞു.
മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലെ സംഘടന നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണ്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. ‘ ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കണം. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെ വരെ ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതേസമയം കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടത്.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ജനപ്രീതിയില് മുന്നിലുള്ള ഇന്ത്യന് നായികാ, നായക താരങ്ങളുടെ…
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…