Delhi Ganesh
പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു പ്രായം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലാണ് അന്ത്യം.
തമിഴ് സിനിമകളില്‍ ക്യാരക്ടര്‍ റോളുകള്‍ സ്ഥിരസാന്നിധ്യമായിരുന്ന ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റ് ഭാഷകളിലുമായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയിലെത്തിയ ശേഷം കെ ബാലചന്ദര്‍ ആണ് ഗണേഷന്‍ എന്ന പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നല്‍കിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേഷ് സിനിമയ്ക്ക് വേണ്ടി തന്റെ ജോലി ഉപേക്ഷിച്ചിരുന്നു.
മലയാളത്തില്‍ ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകന്‍ തുടങ്ങിയ സിനിമകളിലെ ഡല്‍ഹി ഗണേഷിന്റെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…