മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തെയും പ്രധാനപ്പെട്ട കഥാപാത്രമായ അറക്കല്‍ മാധവനുണ്ണി വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. വല്യേട്ടന്‍ എന്ന സിനിമയിലാണ് താരം അറക്കല്‍ മാധവനുള്ളി എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ചത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം ചെയ്യുന്നതായി അണിയറ പ്രവര്‍ത്തകരാണ് അറിയിച്ചിരിക്കുന്നത്.
മാറ്റിനി നൗ ആണ് 4കെ ദൃശ്യ മികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ആയിരുന്നു വല്യേട്ടന്‍ സംവിധാനം ചെയ്തത്.
രണ്ടായിരത്തില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു വല്യേട്ടന്‍. ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച…