Categories: latest news

പണിയുടെ യു/എ സര്‍ട്ടിഫിക്കറ്റ് ചോദ്യംചെയ്തുള്ള ഹര്‍ജി സ്വീകരിക്കാതെ ഹൈക്കോടതി

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യംചെയ്തുള്ള ഹര്‍ജി സ്വീകരിക്കാതെ കേരള ഹൈക്കോടതി. ചിത്രത്തില്‍ അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും അക്രമണം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും അതിനാല്‍ ചിത്രത്തിന് യു/എസ് സര്‍ട്ടിഫിക്കറ്റിന് പകരം എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചിത്രം കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഹര്‍ജി സ്വീകരിക്കാന്‍ കേരള ഹൈക്കോടതി.

ഹര്‍ജി പിന്‍വലിച്ച് ഈ പരാതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് (സിബിഎഫ്‌സി) നല്‍കാനാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചത്. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച പരാതി നിയമപ്രകാരം സിബിഎഫ്‌സിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഒക്ടോബര്‍ 24ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചത്രം മികച്ച പ്രതികരണം തന്നെയാണ് ഇതിനകം നേടിയിരിക്കുന്നത്. ചിത്രത്തില്‍ ജോജുവിന്റെ നായക വേഷവും അതോടൊപ്പം ജുനൈസ്, സാഗര്‍ സൂര്യ എന്നിവരുടെ വില്ലന്‍ വേഷവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. ജോജുവിന്റെ നായികയായി എത്തിയത് അഭിനയയാണ്. ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയാണ്. മുന്‍പ് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളില്‍ അഭിനയ വേഷമിട്ടിട്ടുണ്ട്.

ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago