Categories: latest news

സുരേഷ് ഗോപിക്ക് വര്‍ഷത്തില്‍ ഒരു സിനിമ മാത്രം അഭിനയിക്കാം?

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് വര്‍ഷത്തില്‍ ഒരു സിനിമ മാത്രം അഭിനയിക്കാനുള്ള അനുമതി അമിത് ഷാ നല്‍കിയതായി വിവരം. അമിത് ഷായുടെ ഈ നിര്‍ദ്ദേശം സുരേഷ് ഗോപി അംഗീകരിച്ചതായി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സിനിമ അഭിനയത്തിന് പുറമേ മറ്റു നിര്‍ദ്ദേശങ്ങള്‍ കൂടി സുരേഷ് ഗോപിക്ക് പാര്‍ട്ടിയുടെ കേന്ദ്രം നേതൃത്വം നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ ഉണ്ടാകണമെന്നും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കണം എന്നുമുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്.

നിലവില്‍ ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലാണ് സുരേഷ് ഗോപിക്ക് അഭിനയിക്കേണ്ടത്. ഈ സിനിമ അഭിനയം പൂര്‍ത്തിയാക്കി 2025ല്‍ പ്രദര്‍ശനത്തിന് എത്തുമെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അതേസമയം സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിന്റെ സമയത്താണ് ചിത്രീകരിക്കേണ്ടത് ഡിസംബര്‍ 7, 8 തീയതികളാണ് ഇവിടെ പെരുന്നാള്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണ ഷൂട്ടിംഗ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒരു വര്‍ഷം കാത്തിരുന്ന് മാത്രമായിരിക്കും ഇത് സാധ്യമാക്കുക.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

20 hours ago