Categories: latest news

വധഭീഷണി: ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു

വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷാ വര്‍ധിപ്പിച്ചു. റായില്‍പൂരില്‍ നിന്നാണ് താരത്തിനെതിരെ വധഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് താരത്തിന്റെ ജീവന് പകരമായി ആവശ്യപ്പെട്ടിരിക്കുന്നത് ബാദ്രാ പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൈസാന്‍ എന്ന വ്യക്തിയാണ് താരത്തിനെതിരെ വധഭീഷണി സന്ദേശം മുഴക്കിയതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ലൊക്കേഷന്‍ ഇതിനകം തന്നെ പോലീസ് കണ്ടെത്തിയിട്ടും ഉണ്ട്.

സമാനമായി ഒക്ടോബറിലും ഷാരൂഖ് ഖാന് എതിരെ വദഭീഷണി സന്ദേശം എത്തിയിരുന്നു. തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് പോലീസ് അദ്ദേഹത്തിനായി ഒരുക്കിയത്. സായുധരായ ആറ് ഉദ്യോഗസ്ഥര്‍ ആയിരുന്നു തുടര്‍ന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായത.

സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖിന് നേരെയും ഭീഷണി വരുന്നത്. കൃഷ്ണമൃഗത്തെ കൊന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സല്‍മാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതിന് കര്‍ണാടകയില്‍ ഭിഖാറാം ജലറാം ബിഷ്‌ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് തിങ്കളാഴ്ച ഒരു സന്ദേശം ലഭിച്ചതായി മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് പറഞ്ഞു, സല്‍മാന്‍ ഖാന്‍ പറഞ്ഞത് ചെയ്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്ന്. ഒക്‌ടോബര്‍ 30ന് രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട അജ്ഞാതനില്‍ നിന്ന് ഖാന് സമാനമായ വധഭീഷണി ഉണ്ടായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

3 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

3 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

3 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago