Suriya and Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍ കാണണമെന്ന് ആരാധകരോടു ആവശ്യപ്പെട്ട് തമിഴ് സൂപ്പര്‍താരം സൂര്യ. തന്റെ പുതിയ സിനിമയായ ‘കങ്കുവ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സൂര്യ ദുല്‍ഖറിനെ കുറിച്ച് സംസാരിച്ചത്. കൊച്ചി ലുലുവില്‍ ആയിരുന്നു പ്രൊമോഷന്‍ പരിപാടി.
ദുല്‍ഖറിനെ ‘ചിന്നത്തമ്പീ’ എന്നാണ് സൂര്യ അഭിസംബോധന ചെയ്തത്. ലക്കി ഭാസ്‌കര്‍ മികച്ച സിനിമയാണെന്നും എല്ലാവരും കാണണമെന്നും സൂര്യ പറഞ്ഞു. നൂറുകണക്കിനു ആരാധകരാണ് സൂര്യയെ കാണാന്‍ കൊച്ചിയിലെത്തിയത്.
പ്രവൃത്തിദിനമായിട്ട് കൂടി തന്നെ കാണാന്‍ ഇത്രയേറെ പേര്‍ എത്തിയതില്‍ സൂര്യ ആശ്ചര്യം രേഖപ്പെടുത്തി. മുട്ടിന്മേല്‍ നിന്ന് കൈകൂപ്പിയാണ് താരം ആരാധകര്‍ക്കു നന്ദി പറഞ്ഞത്. അപകടം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിച്ചു നില്‍ക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ സൂര്യയുടെ ഓരോ വാക്കുകളും ഏറ്റെടുത്തത്. തനിക്ക് നല്‍കുന്ന പിന്തുണ ഇനിയും തുടരണമെന്നും സൂര്യ ആവശ്യപ്പെട്ടു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…