Categories: latest news

താടിവടിച്ച് പുത്തന്‍ ലുക്കുമായി സുരേഷ് ഗോപി

ഏറെ നാളുകള്‍ക്ക് ശേഷം താടി വടിച്ച് തന്റെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ ആണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയായതോടെ അദ്ദേഹം സിനിമയില്‍ നിന്നും അവധിയെടുത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയാണ്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും സുരേഷ് ഗോപിക്ക് ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുക.

അതേസമയം ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ളതാണ് താരത്തിന്റെ മേക്കോവറാണ് എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതി ലഭിക്കാതായതോടെ ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

കേന്ദ്രസം-സ്ഥാന മന്ത്രി പദവിയില്‍ ഉള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമപരമായ വെല്ലുവിളികള്‍ ഉണ്ട്. അതിനാലാണ് കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന് സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി ലഭിക്കാത്തത്. എന്നാല്‍ ഒറ്റക്കൊമ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി താന്‍ കേന്ദ്രത്തോട് അനുമതി ചോദിച്ച കാര്യം നേരത്തെ തന്നെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്ക് അതിനുള്ള അനുമതി ലഭിച്ചില്ലെന്നും താരം പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

45 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago