Categories: latest news

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതയായി സണ്ണി ലിയോണി

മൂന്ന് മക്കളെയും സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. 13 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവര്‍ വീണ്ടും വിവാഹിതരായിരിക്കുന്നത്. മാലിദ്വീപിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇവരുടെ മക്കളായ നിഷ, നോഹ, അഷര്‍ എന്നിവര്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണം ആയിരുന്നു.

മാലിദ്വീപില്‍ നടന്ന ആഘോഷ ചടങ്ങുകളുടെ ചിത്രം സണ്ണി ലിയോണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

ദൈവത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തെയും മുന്നില്‍ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം. ഇത്തവണ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും എന്നുമാണ് സണ്ണി ലിയോണി കുറിച്ചിരിക്കുന്നത്.

വെള്ള നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സണ്ണി ലിയോണി ധരിച്ചിരുന്നത്. ഡാനിയല്‍ വെബ്ബറും മക്കളും എല്ലാം വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ആയിരുന്നു ധരിച്ചത്.

2011ലായിരുന്നു സണ്ണി ലിയോണിയും ഡാനിയല്‍ വെബ്ബറും തമ്മിലുള്ള വിവാഹം. 2017 ഇവര്‍ നിഷ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ കൂടി ഇവര്‍ക്ക് പിറന്നിരുന്നു

ജോയൽ മാത്യൂസ്

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

12 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

12 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

12 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

12 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago