പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ട്. മേഘ്‌നാ ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും പൃഥ്വിരാജ് അഭിനയിക്കുക. പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരിക്കും പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
കരീന കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക വേഷം ചെയ്യുക. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.
2012 റിലീസ് അയ്യാ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സച്ചിന്‍ കുന്ദല്‍കര്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. റാണി മുഖര്‍ജിയായിരുന്നു ഇതിലെ നടി. ചിത്രത്തിലെ പാട്ട് ഉള്‍പ്പെടെ വലിയ ഹിറ്റായി മാറിയിരുന്നു
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…
'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…
ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…
തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…