Categories: latest news

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘടനയില്‍ നിന്നും താരത്തെ പുറത്താക്കിയിരിക്കുന്നത്. സംഘടനയില്‍ അംഗമായിരിക്കെ തന്നെ സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ സാന്ദ്ര തോമസ് താഴ്ത്തിക്കെട്ടി എന്നും ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

കൂടാതെ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് കേസ് നല്‍കിയിരുന്നു. ഇത് വ്യാജ കേസാണെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ വിതരണവുമായി ബന്ധപ്പെട്ട് ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അപമാനിക്കുന്ന രീതിയില്‍ അസോസിയേഷനിലെ ഭാരവാഹികള്‍ സംസാരിച്ചു എന്നായിരുന്നു സാന്ദ്ര തോമസ് നേരത്തെ ഉന്നയിച്ച ആരോപണം.

സംഘടനയില്‍ നിന്നും പുറത്താക്കിയ വിവരം വലിയ വാര്‍ത്തയായതോടെ ഇതില്‍ പ്രതികരിച്ച് സാന്ദ്ര തോമസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് നേരിട്ട് ദുരനുഭവത്തില്‍ പരാതി നല്‍കിയത് മൂലമാണ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും തന്നെ പുറത്താക്കാന്‍ കാരണമെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. തനിക്ക് നേരിട്ട് ദുരനുഭവത്തില്‍ തന്നോട് ഇതുവരെ ആരും ക്ഷമാപണം പോലും നടത്താന്‍ തയ്യാറായിട്ടില്ലെന്നും സാന്ദ്ര മാധ്യമങ്ങളോട് സംസാരിക്കാതെ പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് തന്നെ പുറത്താക്കിയത്. നിയമ പരമായ പോരാട്ടം തുടരും. ഫിലിം ചേംബറില്‍ ഈ വിഷയം ഉന്നയിക്കുന്നത് ആലോചിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം ഒരേ കറക്ക് കമ്പനികളാണ്. പല സംഘടനകളിലും ഒരേ ആള്‍കാര്‍ തന്നെയാണ് തലപ്പത്ത്.

താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ട്. അതില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സിനിമയിലെ നിര്‍മ്മാതാക്കളുടെ സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago