Vinayakan
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തിനായി ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പിന്തുണ അറിയിച്ച് നടന്‍ വിനായകന്‍. ഒക്ടോബര്‍ 30ന് ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു സുഷിന്‍ ശ്യാമിന്റെ വിവാഹം നടന്നത്. ഇതില്‍ പ്രധാന അതിഥികള്‍ ആയിരുന്നു ഫഹദ് ഫാസിലും നസ്രിയയും.
സുഷിന്‍ ശ്യാമിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഒരു സംഘം ഇതിനെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിനെതിരെ വലിയ രീതിയില്‍ അക്രമണം നടന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫഹദ് ഫാസില്‍ തയ്യാറായില്ല. ഇപ്പോള്‍ ഈ വിഷയത്തിലാണ് ഫഹദിന് പിന്തുണയെ അറിയിച്ച് വിനായകന്‍ രംഗത്തെത്തിയിരിക്കുന്നത്
‘ഇത് പറയാന്‍ നീയാരാടാ, വര്‍ഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യന്‍ എന്താണെന്നു അറിയാന്‍ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ, നിന്റെ കുടുംബത്തിന്റെ സനാതന ധര്‍മമല്ല ഈ ലോകത്തിന്റെ സനാതന ധര്‍മം.ജയ് ഹിന്ദ്’ എന്നാണ് കുറിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…