Categories: latest news

അതൊന്നും തഗ്ഗിന് വേണ്ടി പറയുന്നതല്ല; നിഖിലാ വിമലിനെക്കുറിച്ച് നസ്ലന്‍

അഭിമുഖങ്ങളില്‍ എന്നും തഗ്ഗ് മറുപടികള്‍ പറയുന്ന നിഖില വിമലിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ നസ്ലന്‍. നിഖില ഒരിക്കലും ഇത്തരത്തിലുള്ള മറുപടികള്‍ തഗ്ഗിനു വേണ്ടി പറയുന്നതല്ലെന്നും തനിക്ക് പണ്ട് മുതല്‍ക്കേ തന്നെ അവരെ അറിയാമെന്നുമാണ് നസ്ലന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പലപ്പോഴും അഭിമുഖങ്ങളിലുള്ള ഇത്തരത്തിലുള്ള മറുപടികളിലൂടെ നിഖില വിമലിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ നിഖിലയുടെ സ്വഭാവം അങ്ങനെയാണെന്നും അങ്ങോട്ട് കിട്ടുന്ന ചോദ്യങ്ങള്‍ എത്തരത്തിലുള്ളതാണോ അതിനനുസരിച്ചാണ് അവര്‍ മറുപടി നല്‍കുക എന്നുമാണ് നസ്ലന്‍് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിഖലി കാര്യങ്ങള്‍ സ്‌ട്രൈറ്റ് ആയിട്ടാണ് പറയുന്നത്. അവരുടെ അഭിമുഖം നല്ലതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും നസ്ലന്‍ പറഞ്ഞു.

അയാം കാതലന്‍ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പങ്കെടുത്ത സംസാരിക്കവെയാണ് നിഖില വിമലിനെക്കുറിച്ച് നസ്ലന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തനിക്ക് നിഖിലേയും അവരുടെ അമ്മയെയും ഫാമിലിയും എല്ലാം വളരെ അടുത്ത അറിയാവുന്നതാണ്. നിഖിലയുടെ അമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള്‍ ചെറുപ്പം മുതലേ ഇങ്ങനെയാണ്, ആ ക്യാരക്ടറിനെ മാറ്റാന്‍ പറ്റില്ല എന്ന്. നിഖില പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല എന്നും നസ്‌ലന്‍ വ്യക്തമാക്കി

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

11 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

11 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

11 hours ago