Categories: latest news

ആ ഫോണ്‍ കോള്‍ ഞാന്‍ വിളിക്കരുതായിരുന്നു; ‘പണി’ വിവാദത്തില്‍ ജോജു ജോര്‍ജ്

പണി സിനിമ നിരൂപണം ചെയ്ത നിരൂപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി നടനും സംവിധായകനുമായ ജോജു ജോര്‍ജ്. സിനിമ പ്രമോഷന്റെ ഭാഗമായി റിയാദിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് ജോജു ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്

സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല (ആ ഫോണ്‍ കോള്‍). ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു’, ജോജു ജോര്‍ജ് പറയുന്നു. ആദ്യമായിട്ടാണ് തന്റെ ഒരു സിനിമയ്ക്ക് തിയറ്ററുകളില്‍ ഇത്രയും സ്വീകരണം കിട്ടുന്നതെന്നും ജോജു പറഞ്ഞു.

സിനിമ നിരൂപകനായ ആദര്‍ശനിയാണ് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിനിമയെ വിമര്‍ശിച്ചതിന് എന്തിന് ഇങ്ങനെ പ്രൊവോക്ക്ഡ് ആകുന്നു എന്ന് ചോദിച്ച റിവ്യൂവറോഡ് താന്‍ പ്രൊവോക്ക്ഡായാല്‍ ( പ്രകോപിതനായാല്‍) നീ മുള്ളിപ്പോകും എന്ന മറുപടിയാണ് ജോജു ജോര്‍ജ് പറഞ്ഞത്. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ സംഭാഷണത്തിന്റെ ഓഡിയോയും ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായി മാറിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago