Categories: Gossips

‘ആദ്യ ഭാര്യക്ക് ഞാനൊരു വളര്‍ത്തുമൃഗത്തെ പോലെ’; ജീവിതത്തിലെ ദുരിതങ്ങള്‍ വെളിപ്പെടുത്തി ക്രിസ്

അഭിനേതാക്കളായ ക്രിസ് വേണുഗോപാലിന്റേയും ദിവ്യ ശ്രീധറിന്റെയും വിവാഹ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പരിഹസിച്ചു. എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കെല്ലാം ശക്തമായ മറുപടിയാണ് ഇരുവരും നല്‍കിയത്. ഇപ്പോള്‍ ഇതാ തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ക്രിസ് വേണഉഗോപാല്‍ വെളിപ്പെടുത്തുന്നു. ആദ്യ ബന്ധം വളരെ ടോക്‌സിക് ആയിരുന്നെന്നും അതുകൊണ്ടാണ് അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതെന്നും ക്രിസ് പറഞ്ഞു.

”എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് അത് സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല , പുറത്തു പോകാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ വയ്ക്കുമ്പോള്‍ ഞാന്‍ ഒരു വളര്‍ത്തുമൃഗം പോലെ ആയിപോയി. ഗ്ലാസ്സിനകത്ത് അടച്ചിട്ടു വളര്‍ത്തുന്ന ഒരു ചിലന്തി ആണോ ഞാന്‍, ഞാന്‍ അതല്ല ഞാന്‍ ഒരു മനുഷ്യനാണ്. ഒരുപാട് വിഷമിച്ചിട്ടാണ് ഞാന്‍ 2018 ല്‍ അവിടെ നിന്ന് തിരിച്ചു വരുന്നത്.

2019 ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീര്‍ന്നത് 2022 ലാണ്. അത് കഴിഞ്ഞ് ഒന്‍പതു മാസം കഴിഞ്ഞാണ് ഞാന്‍ ജീവിതത്തിലേക്ക് ഒരാള്‍ വരണമെന്ന് ആഗ്രഹിച്ചത്. ഒരാള്‍ ജീവിതത്തിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ മരിച്ചുപോയി. അതും കഴിഞ്ഞ് 1200 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്. ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ ജീവിതം കൊണ്ട് അവര്‍ക്ക് അതിന്റെ ശിക്ഷ കിട്ടും എന്ന് ഞാന്‍ കരുതുന്നു’, ക്രിസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

16 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago