Categories: latest news

കങ്കുവയുടെ കേരളത്തിലെ ആദ്യ ഷോ പുലര്‍ച്ചെ നാലുമണിക്ക്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സൂര്യ ചിത്രം kങ്കുവ കേരളത്തില്‍ പുലര്‍ച്ചെ നാലുമണിക്ക് റിലീസ് ചെയ്യും. നവംബര്‍ 14നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങള്‍ക്ക് പുറമേ കേരളത്തിലും പുലര്‍ച്ചെ 4:00 മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കങ്കുവ ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാസംവിധാനം മിലന്‍, രചന ആദി നാരായണ, സംഭാഷണം മദന്‍ കര്‍ക്കി, ആക്ഷന്‍ സുപ്രീം സുന്ദര്‍.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago