Categories: latest news

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രജിത്ത് എത്തുന്നു

തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ഇന്ദ്രജിത്ത് സുകുമാരന്‍. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ധീരം എന്ന സിനിമയിലാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ പ്രസിദ്ധനായ ജിതിനാണ് ധീരം സംവിധാനം ചെയ്യുന്നത്. ജിതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ധീരം.

ഇന്ദ്രജിത്തിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും ഇതിനകം തന്നെ പുറത്തുവന്നു സിനിമാ മേഖലയിലെ 99 പേര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്

ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, വിജയരാഘവന്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

4 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

4 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

4 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago