Fahad Faasil and Mohanlal
മലയാളത്തില്‍ ഏറ്റവും ഹൈപ്പോടെ റിലീസ് കാത്തിരിക്കുന്ന സിനിമയാണ് ‘എംപുരാന്‍’. സിനിമയുടെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമയുടെ റിലീസ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2025 മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി എംപുരാന്‍ തിയറ്ററുകളിലെത്തും.
റിലീസ് പോസ്റ്ററില്‍ കാണുന്ന നടന്‍ ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഒരാള്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. മുഖം കാണാത്തതിനാല്‍ ഇത് ആരാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല. നില്‍പ്പ് കണ്ടിട്ട് ഫഹദ് ഫാസില്‍ ആണെന്ന് പറയുന്നവരാണ് കൂടുതലും. എന്നാല്‍ എംപുരാനില്‍ ഫഹദ് അഭിനയിച്ചിട്ടില്ല. പിന്നെ ആരാണ് പോസ്റ്ററിലുള്ളത്?
മൂന്ന് ഭാഗങ്ങളാണ് ലൂസിഫറിനുള്ളത്. എംപുരാന്‍ രണ്ടാം ഭാഗമാണ്. എംപുരാന് ശേഷം ഒരു ഭാഗം കൂടി വരാനിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗമായ എംപുരാനില്‍ വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാം. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരമാണ് പോസ്റ്ററിലുള്ളതെന്നാണ് സൂചന. തമിഴില്‍ നിന്നുള്ള നടനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആരാണെന്ന് അറിയണമെങ്കില്‍ ചിത്രത്തിന്റെ റിലീസ് വരെ കാത്തിരിക്കണം.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാരിയര്‍ ആണ് നായിക.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…